Odds and Sods
Saturday, June 1, 2013
മൂന്ന് മൂന്നുവരിക്കവിതകള്‍
വല കോരിയെടുത്തത്
ഒരു മീനിനെ മാത്രമല്ല,
അവള്‍ക്കുള്ളിലെ കടലിനെക്കൂടിയാണ്.
വീടുവിട്ടവര്‍ക്കറിയില്ല,
ഒരു വീടുണ്ടായതും,
അതില്‍ കുഞ്ഞുകൂടുകളുണ്ടായിരുന്നതും.
അന്നു കാത്തിരുന്നത് അമ്മയായിരുന്നു.
ഇന്ന് കാത്തിരിക്കുന്നത്
അമ്മ പറഞ്ഞേല്പിച്ചുപോയ വീടും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment